മൾട്ടിപ്പിൾ എൻട്രി വിസ; ഖത്തറിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന
|ജിസിസി താമസക്കാർക്ക് ഒരു വർഷത്തേക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചിരുന്നു
ഖത്തറിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചതോടെ വാരാന്ത്യങ്ങളിൽ നിരവധിപേരാണ് ഉംറയ്ക്കും വിനോദ സഞ്ചാരത്തിനുമായി സൗദിയിലേക്ക് പോകുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. ജിസിസി താമസക്കാർക്ക് ഒരു വർഷത്തേക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചിരുന്നു. ഓൺലൈൻ പോർട്ടലിലൂടെ ഇ-വിസക്ക് അപേക്ഷിക്കാവുന്നതാണ്. ഉംറ തീർഥാടനത്തിനും വിനോദ സഞ്ചാരത്തിനും നിരവധിപേരാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. റോഡ് മാർഗവും വിമാനമാർഗവും ഒരുപോലെ ആളുകൾ സൗദിയിലേക്ക് പോകുന്നതായാണ് ട്രാവൽ കമ്പനികൾ പറയുന്നത്.
വാരാന്ത്യങ്ങളാണ് മിക്കവരും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. സർക്കാർ ഓഫീസുകൾ രണ്ട് ദിവസം അവധിയായതിനാൽ പ്രവാസികൾക്ക് അനായാസം സൗദിയിൽ സന്ദർശനം നടത്തി തിരിച്ചെത്താനും കഴിയും.
Multiple Entry Visa; A huge increase in the number of passengers from Qatar to Saudi Arabia