തനിച്ച് താമസിക്കുന്നവർക്ക് കൈത്താങ്ങ്: പെരുന്നാൾ ദിനത്തിൽ ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി നടുമുറ്റം ഖത്തർ
|ആയിരത്തി അഞ്ഞൂറോളം സ്നേഹ പൊതികളാണ് എത്തിച്ചുനല്‍കിയത്
പെരുന്നാള്‍ ദിനത്തില്‍ തനിച്ച് താമസിക്കുന്നവര്‍ക്ക് വീടുകളില്‍ തയ്യാറാക്കിയതിന്റെ ഒരു പങ്ക് സമ്മാനിച്ച് നടുമുറ്റം ഖത്തര്‍. ആയിരത്തി അഞ്ഞൂറോളം സ്നേഹ പൊതികളാണ് എത്തിച്ചുനല്‍കിയത് .
ബാച്ചിലേഴ് റൂമുകളില്‍ ഉള്ളവര്‍ക്കും ജോലിത്തിരക്ക് മൂലം പെരുന്നാള്‍ ആഘോഷിക്കാന്‍ സമയമില്ലാത്തവര്‍ക്കുമൊക്കെ ഈ സ്നേഹപ്പൊതികള്‍ പെരുന്നാള്‍ ദിനത്തില്‍ ആശ്വാസമായി,ഗ്രോസറികൾ, പെട്രോൾ പമ്പ്, സലൂൺ എന്നിവിടങ്ങളിലെ ജീവനക്കാര്‍, ആശുപത്രികളില്‍ ചികിത്സയിലുള്ള നിർധന രോഗികൾ തുടങ്ങിയവർക്കെല്ലാം സ്നേഹപ്പൊതികള്‍ സമ്മാനിച്ചു,
ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ഉദ്ഘാടനം ചെയ്തു. വീടകങ്ങളില്‍ തയ്യാറാക്കിയതിലൊരു പങ്ക് ഉച്ച ഭക്ഷണത്തിന് എത്തിച്ച് നല്‍കി ആഘോഷാവസരങ്ങളില്‍ അവരെ കൂടി ചേര്‍ത്ത് പിടിക്കുന്ന നടുമുറ്റത്തിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കൾഛറൽ ഫോറം പ്രസിഡണ്ട് എ.സി മുനീഷ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മുൻ പ്രസിഡണ്ട് വിനോദ് നായർ, വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തിൽ ജൊസഫ്, നടുമുറ്റം കോഡിനേറ്റർ ലത ടീച്ചർ തുടങ്ങിയവർ സസാരിച്ചു. നടുമുറ്റം പ്രസിഡണ്ട് സജ്ന സാക്കി സ്വാഗതം പറഞ്ഞു. ജോളി ജോസഫ് നന്ദിയും പറഞ്ഞു. നജ്ല നജീബ് ,റുബീന മുഹമ്മദ് കുഞ്ഞി, സക്കീന അബ്ദുല്ല, ഫാതിമ തസ്നീം തുടങ്ങിയവർ നേതൃത്വം നൽകി.