Qatar
neet qatar
Qatar

നീറ്റ് എക്‌സാം: ഖത്തറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Web Desk
|
6 May 2023 5:27 PM GMT

430 ലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ഖത്തറില്‍‌ പരീക്ഷ എഴുതുന്നത്

നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എംഇഎസ് ഇന്ത്യന്‍ സ്കൂളാണ് പരീക്ഷാ കേന്ദ്രം. 430 ലേറെ വിദ്യാര്‍ഥികളാണ് ഇത്തവണ ഖത്തറില്‍‌ പരീക്ഷ എഴുതുന്നത്

കഴിഞ്ഞ വര്‍ഷം മുതലാണ് ഖത്തറില്‍ നീറ്റ് പരീക്ഷയ്ക്ക് സെന്റര്‍ അനുവദിച്ച് തുടങ്ങിയത്. ആദ്യ വര്‍ഷം 340പേരായിരുന്നു പരീക്ഷ എഴുതിയത്. ഇത്തവണ ഖത്തറില്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവരു‌ടെ എണ്ണം 430ന് മുകളിലാണ്. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കു പുറമെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളും ഖത്തറിനെ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.

നീറ്റ് പരീക്ഷഎഴുതാൻ പോകുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസിപത്രകുറിപ്പിൽ അറീയിച്ചു. ഖത്തർ സമയം രാവിലെ 11.30 മുതൽ 2:50 വരെയാണ് എഴുത്തു പരീക്ഷ. പരീക്ഷാ കേന്ദ്രമായ എം.ഇ.എസ് സ്കൂളിലെ പ്രധാന പ്രവേശന കവാടമായ അഞ്ചാം നമ്പർ ഗെയിറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. രാവിലെ 8:30 മുതൽ. 11:00 വരെയാണ് പ്രവേശനസമയം. പരീക്ഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അറിയിച്ചു.

Similar Posts