ദോഹ മെട്രോയുടെ പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണം
|ലോകകപ്പ് ആരാധകരെല്ലാം മടങ്ങിത്തുടങ്ങിയതോടെയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്
ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ദോഹ മെട്രോയുടെ പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണം. മെട്രോയിലെ ക്ലാസിഫിക്കേഷന്‍ ഈ മാസം മുതല്‍ പുനരാരംഭിക്കും. മെട്രോ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ട്. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് ആരാധകര്‍ യാത്രയ്ക്കായി പ്രധാനമായും ആശ്രയിച്ചത് ദോഹ മെട്രോയെയാണ്. ഇക്കാലത്ത് പുലര്‍ച്ചെ മൂന്ന് മണിവരെ മെട്രോ പ്രവര്‍ത്തിച്ചിരുന്നു. ആരാധകരെല്ലാം മടങ്ങിത്തുടങ്ങിയതോടെയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ മെട്രോ 5.30ന് പ്രവര്‍ത്തനം തുടങ്ങും. ബുധനാഴ്ച വരെ 12 മണിവരെയും വ്യാഴാഴ്ച 1 മണിവരെയും മെട്രോയുണ്ടാകും. ശനിയാഴ്ചകളില്‍ രാവിലെ 6 മുതല്‍ 12 വരെ മെട്രോ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 1 മണിവരെയാണ് മെട്രോ സേവനം ലഭ്യമാകുക. ലോകകപ്പ് കാലത്ത് മെട്രോയിലെ ക്ലാസിഫിക്കേഷന്‍ ഒഴിവാക്കിയിരുന്നു. 23 മുതല്‍ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്, ഫാമിലി എന്നിങ്ങനെ വീണ്ടും തരം തിരിക്കും.