ഖത്തറിലേക്ക് യാത്ര ചെയ്യാനായി പുതിയ മാർഗനിർദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം
|ഇന്ത്യയിൽ നിന്നുള്ളവർക്കും പുതിയ മാർഗനിർദേശം ബാധകമാകും
ഒക്ടോബര്‍ ആറ് മുതല്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക അക്നോളഡ്ജ്മെന്റ് ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അണ്ടര്‍ടേക്കിങ് അക്നോളഡ്ജ്മെന്റ് ഫോം പൂരിപ്പിച്ച് ഒപ്പിട്ട പകര്‍പ്പ് കൈയ്യില്‍ കരുതണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വിസയുള്ളവരും സന്ദര്‍ശകരുമുള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍, നാട്ടിലെയും ഖത്തറിലെയും താമസ വിവരങ്ങള്‍ തുടങ്ങിയവയാണ് ഫോമില്‍ നല്‍കേണ്ടത്. ആരോഗ്യമന്ത്രാലയം വെബ്സൈറ്റ്, ഇഹ്തിറാസ് ആപ്പ് വെബ്സൈറ്റ്, എയര്‍ലൈന്‍ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളിലും ഈ ഫോം ലഭ്യമാകും. അതേസമയം, ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നു വരുന്ന രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തിട്ടുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല. ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കു നേരത്തെയുള്ള ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന് കൂടാതെ പുതിയ അക്നോളജ്ഡമെന്റ് ഫോം രജിസ്ട്രേഷനും നടത്തേണ്ടി വരും.
അതേസമയം വിസയുള്ളവര്‍ക്ക് ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന് നിര്‍ബന്ധമില്ല. എങ്കിലും ഖത്തറിലിറങ്ങിയതിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാകുമെന്നുള്ളതിനാല് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുന്നത് നല്ലതാണെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ ഖത്തറിന്റെ കോവിഡ് ഹെല്‍ത്ത് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പ് ഇനി മുതല്‍ വിദേശത്തുള്ള സിം കാര്‍ഡുപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതുവരെ ഖത്തര്‍ സിം കാര്‍ഡുപയോഗിച്ച് മാത്രമാണ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് 6, IOS 13.5 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇതോടെ സ്വന്തം നാട്ടിലെ നമ്പര്‍ ഉപയോഗിച്ച് ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കാം