ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
|പ്രസിഡണ്ടായി ഹൈദർ ചുങ്കത്തറയെയും ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായി ബഷീർ തുവാരിക്കലിനെയും ട്രഷററായി ഈപ്പൻ തോമസിനെയും തിരഞ്ഞെടുത്തു
ദോഹ: രണ്ടര പതിറ്റാണ്ടായി ഖത്തറിലെ സാമൂഹിക -സാംസ്‌കാരിക-ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ട് (2024 -26) വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി നിലവിലെ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറയെയും ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായി ബഷീർ തുവാരിക്കലിനെയും ട്രഷററായി ഈപ്പൻ തോമസിനെയും തിരഞ്ഞെടുത്തു. ഐസിസി അശോകഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡൈ്വസറി ബോർഡ് ചെയർമാനും ഇലക്ഷൻ ഓഫീസറുമായിരുന്ന ജോപ്പച്ചൻ തെക്കെകുറ്റ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
മറ്റ് ഭാരവാഹികൾ
രക്ഷാധികാരികൾ: മുഹമ്മദ് ഷാനവാസ്, കെ. കെ ഉസ്മാൻ
അഡൈ്വസറി ബോർഡ് ചെയർമാൻ: ജോപ്പച്ചൻ തെക്കെകുറ്റ്
അഡൈ്വസറി ബോർഡ് അംഗങ്ങൾ: എ.പി മണികണ്ഠൻ, സിദ്ധീഖ് പുറായിൽ, കെ.വി ബോബൻ, അബ്രഹാം കെ.ജോസഫ്, ഡേവിസ് ഇടശ്ശേരി, കമാൽ കല്ലത്തായിൽ, അബ്ദുൽ അഹദ് മുബാറക്.
വൈസ് പ്രസിഡണ്ടുമാർ: താജുദ്ദീൻ ചിറക്കുഴി, വി.എസ്.എ. റഹ്‌മാൻ, ഷിബു സുകുമാരൻ.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: പ്രദീപ് പിള്ള.
ജനറൽ സെക്രട്ടറിമാർ: അബ്ദുൽ മജിദ് സി.എ, പി.കെ റഷീദ്, സുരേഷ് യു.എം, അഷ്റഫ് നന്നമുക്ക്, ബി.എം ഫാസിൽ, ആൻറണി ജോൺ(ജോയ്), ഷെമീർ പുന്നൂരാൻ, മുനീർ പള്ളിക്കൽ.
സെക്രട്ടറിമാർ: അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോർജ്, ഷാഹുൽ ഹമീദ്, ശിഹാബ് കെ.ബി, ഷാജി കരുനാഗപ്പള്ളി, അഷ്‌റഫ് ഉസ്മാൻ എം. പി മാത്യു, ബിജി തോമസ്, അബ്ദുൽ ലത്തീഫ്, അൻഹർ ടി.എ
ജോയിൻറ് ട്രഷറർ: സുമേഷ്. കെ.
ഓഡിറ്റർ: അബ്ദുൽ റഊഫ് മങ്കട.
മീഡിയ കൺവീനർ: സർജിത് കുട്ടംപറമ്പത്ത്.
കൾചറൽ കൺവീനർ: വിനോദ് പുത്തൻ വീട്ടിൽ.
സ്‌പോർട്‌സ് വിംഗ് കൺവീനർ: ഫൈസൽ ഹസ്സൻ
സ്‌പോർട്‌സ് വിംഗ് ജോയൻറ് കൺവീനർ: ഡോ. ജോർജ് ജോസഫ് (റോയ്)
എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ടി.പി റഷീദ്, ജോൺസൺ ഊക്കൻ, സി.എ സലാം, താജുദ്ദീൻ ചാരുപടിക്കൽ, അഷ്‌റഫ് വാകയിൽ, ഷഹീം മേപ്പാട്ട്, സജീദ് താജുദ്ദീൻ, മൂസ എം.എം, കരീം ലബ്ബ, പി.സി ജെയിംസ് കുട്ടി, ഷമീർ പട്ടാമ്പി, സജീബ് മുഹമ്മദ്, യമുനാ ദാസ്, മനോജ് വർഗീസ്, അഭിലാഷ് ആർ, സിബി ജോസഫ്, സജി ശ്രീകുമാർ, സൂരജ് സി. നായർ, സണ്ണി അബ്രഹാം.