Qatar
Qatar
ചൂട് കുറഞ്ഞു; ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു
|15 Sep 2024 4:38 PM GMT
നാളെ മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും
ദോഹ: ഖത്തറിൽ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. ചൂട് കുറഞ്ഞതോടെയാണ് തീരുമാനം. നാളെ മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും. ചൂട് കനത്തതോടെ ജൂൺ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ചൂട് ഏറ്റവും ശക്തമായ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നര വരെയാണ് തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിരുന്നത്. നിർമാണ മേഖലയിലെ ഉൾപ്പെടെയുള്ള തൊഴിലാളികളെ കനത്ത ചൂടിൽ നിന്നും സംരക്ഷിക്കുന്നതിനായിരുന്നു ഈ നിയന്ത്രണം. ഇന്നത്തോടെ ഈ നിയന്ത്രണം അവസാനിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇനി പുറംതൊഴിലുകളിലും സാധാരണ നിലയിലായിരിക്കും ജോലി സമയം. ഇത്തവണ കനത്ത ചൂടാണ് ഖത്തറിൽ രേഖപ്പെടുത്തിയത്. ചൂട് 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു