ഇനി ഈത്തപ്പഴക്കാലം; സൂക്ക് വാഖിഫ് ഈത്തപ്പഴമേള വ്യാഴാഴ്ച മുതല്‍
|അഞ്ചുദിവസം നീണ്ടുനില്‍ക്കും
ഖത്തറില്‍ ഈത്തപ്പഴക്കാലത്തിന്റെ വരവറിയിച്ച് സൂഖ് വാഖിഫ് ഈത്തപ്പഴ ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ നൂറിലധികം പ്രാദേശിക ഫാമുകള്‍ പങ്കെടുക്കും.
മരുഭൂമിയിലെ തോട്ടങ്ങളില്‍ ഈത്തപ്പഴങ്ങള്‍ പഴുത്ത് പാകമായിത്തുടങ്ങി. ഇനി വ്യസ്തത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്. അതിന്റെ തുടക്കമാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴില്‍ സൂഖ് വാഖിഫില്‍ നടക്കുന്നഈത്തപ്പഴ മേള.
വ്യാഴാഴ്ച തുടങ്ങുന്ന മേളയില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി 9 മണിവരെയാണ് പ്രവേശനം. വ്യാഴം, വെള്ളി, ശനി, ദിനങ്ങളില്‍ പത്ത് മണിവരെ സന്ദര്‍ശകരെ അനുവദിക്കും,
ഖത്തറിൻെറ വിവിധ മേഖലകളിൽ നിന്നുള്ള പ്രാദേശിക ഫാമുകളിൽ നിന്നായി വിളവെടുത്ത വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളുമായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഈത്തപ്പഴ പ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അൽ ഖലാസ്, അൽ ഖിനയ്‌സി, അൽ ഷിഷി, അൽ ബർഹി, സഖായ് തുടങ്ങി ഇരുപതിലേറെ ഇനങ്ങള്‍ ഇവിടെ നിന്നും സ്വന്തമാക്കാം. ഈത്തപ്പഴം ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങളും ലഭ്യമാകും.