Qatar
palestine football association against israel attack on sports venues
Qatar

ഇസ്രായേൽ അതിക്രമങ്ങളിൽനിന്ന് കായിക വേദികളെ സംരക്ഷിക്കണമെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ

Web Desk
|
30 Dec 2023 4:10 PM GMT

പ്രതിസന്ധികൾക്കിടയിലും ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ പന്തു തട്ടാനൊരുങ്ങുകയാണ് ഫലസ്തീൻ.

ദോഹ: ഇസ്രായേൽ അതിക്രമങ്ങളിൽനിന്ന് ഫലസ്തീനിലെ കായിക വേദികളെ സംരക്ഷിക്കണമെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ. പ്രതിസന്ധികൾക്കിടയിലും ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ പന്തു തട്ടാനൊരുങ്ങുകയാണ് ഫലസ്തീൻ.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ, എ.എഫ്.സി എന്നിവർക്കാണ് യർമുക്ക് സ്റ്റേഡിയവും സൗകര്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.എഫ്.എ പരാതി നൽകിയത്. സ്റ്റേഡിയം നിലവിൽ ഇസ്രായേൽ താൽക്കാലിക ജയിലായി ഉപയോഗിക്കുകയാണെന്ന് ഫലസ്തീൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ കായിക സംവിധാനങ്ങൾക്കും ഇസ്രായേലിൽ നിന്നും സംരക്ഷണം വേണമെന്ന് ഫലസ്തീൻ ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു.

പ്രതിസന്ധികൾക്ക് നടുവിലും ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഫലസ്തീൻ ടീം. ഗ്രൂപ്പ്‌ സിയിലാണ് ടീം. ഇറാനുമായി ജനുവരി 14 നാണ് ആദ്യ മത്സരം. നിലവിൽ അൾജീരിയയിൽ പരിശീലനം നടത്തുന്ന ടീം ഉടൻ തന്നെ അന്തിമ തയ്യാറെടുപ്പുകൾക്കായി സൗദിയിലെത്തും.

Related Tags :
Similar Posts