Qatar
ഫലസ്തീൻ പ്രധാനമന്ത്രി ഖത്തറിൽ ചികിത്സയിലുള്ള ഗസ്സക്കാരെ സന്ദർശിച്ചു
Qatar

ഫലസ്തീൻ പ്രധാനമന്ത്രി ഖത്തറിൽ ചികിത്സയിലുള്ള ഗസ്സക്കാരെ സന്ദർശിച്ചു

Web Desk
|
3 May 2024 2:40 PM GMT

ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽഖാതറിനൊപ്പമാണ് ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് മുസ്തഫ സിദ്ര ആശുപത്രി സന്ദർശിച്ചത്.

ദോഹ: ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ ഖത്തറിൽ ചികിത്സയിലുള്ള ഗസ്സക്കാരെ സന്ദർശിച്ചു. സിദ്ര മെഡിസിൻ ആശുപത്രിയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി ഗസ്സയ്ക്കാരുടെ ആത്മവീര്യത്തെ പ്രശംസിച്ചു. ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽഖാതറിനൊപ്പമാണ് ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് മുസ്തഫ സിദ്ര ആശുപത്രി സന്ദർശിച്ചത്. ഗസ്സയിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഫലസ്തീനികളുമായി അദ്ദേഹം കുശലാന്വേഷണം നടത്തി.ഫലസ്തീനികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ഖത്തർ അതിന്റെ പരമാവധി ശ്രമങ്ങൾ നടത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.അതീവ ദയനീയമായ സാഹചര്യങ്ങളിൽ ഖത്തറിലെത്തിയവർ ഇപ്പോൾ സുഖം പ്രാപിച്ചുതുടങ്ങിയിരിക്കുന്നു.ഖത്തറിന്റെ കരുതലിനും സഹായത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഒരുനാൾ ഇതിനെല്ലാം പ്രത്യുപകാരം ചെയ്യാൻ സാധിക്കട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

Similar Posts