ഹിറ്റായി ഖത്തറിലെ ഈദിയ്യ എ.ടി.എമ്മുകൾ; പെരുന്നാളിന് പിൻവലിച്ചത് 7.4 കോടി ഖത്തർ റിയാൽ
|ബലി പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച ഈദിയ്യ എ.ടി.എം സേവനം അവസാനിപ്പിച്ചു
ദോഹ: വൻ ഹിറ്റായി ഖത്തറിലെ ഈദിയ്യ എ.ടി.എമ്മുകൾ. ഇത്തവണ പെരുന്നാളിന് 7.4 കോടി ഖത്തർ റിയാലാണ് ഈദിയ്യ എ.ടി.എമ്മുകളിൽ നിന്ന് പിൻവലിച്ചത്. ബലി പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച ഈദിയ്യ എ.ടി.എം സേവനം അവസാനിപ്പിച്ചു. കുട്ടികൾക്ക് പെരുന്നാൾ പണം നൽകാൻ ചെറിയ തുകയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എടിഎമ്മുകൾ സ്ഥാപിച്ചത്. അഞ്ച്, 10, 50, 100 റിയാലിന്റെ കറൻസികളാണ് ഇത്തരം എടിഎമ്മുകളിൽ നിന്ന് ലഭ്യമാകുക.
വെൻഡോം മാൾ, അൽ മിർഖബ് മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ ഖോർ മാൾ, അൽ മീറയുടെ തുമാമ, മുഐതർ ബ്രാഞ്ചുകൾ, ദോഹ വെസ്റ്റ് വാക് എന്നിവിടങ്ങളിലാണ് എ.ടി.എം സ്ഥാപിച്ചിരുന്നത്. ഇവിടങ്ങളിൽ നിന്നെല്ലാമായി 7.4 കോടി ഖത്തർ റിയാലാണ് കുട്ടികൾക്ക് സമ്മാനം നൽകുന്നതിനായി മുതിർന്നവർ പിൻവലിച്ചത്. എല്ലാ പെരുന്നാൾ കാലത്തും പ്രധാന ഇടങ്ങളിൽ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എടിഎമ്മുകൾ സ്ഥാപിക്കാറുണ്ട്.