വൈദ്യുതി ക്ഷാമം; ഇറാഖിന് സഹായവുമായി ഖത്തര്‍
|ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ചേര്‍ന്നാണ് പദ്ധതി
കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാഖിന് സഹായവുമായി ഖത്തര്‍. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി ചേര്‍ന്നാണ് പദ്ധതി. ഗള്‍ഫ് ഇലക്ട്രിക്കല്‍ ഇന്‍റര്‍ കണക്ഷന്‍ സിസ്റ്റം ഇറാഖിലേക്ക് ബന്ധിപ്പിക്കാന്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ് കരാറൊപ്പിട്ടു. കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാഖിന് വൈദ്യുതി ശൃംഖല ഗൾഫ് ഇലക്ട്രിക്കൽ ഇന്‍റര്‍ കണക്ഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് അനുഗ്രഹമാണ്.
ഇതിനായി കുവൈത്തിലെ വഫ്രയില്‍ പുതിയ 400 കെ.വി ട്രാന്‍സ്ഫോര്‍മര്‍ സബ്സ്റ്റേഷന്‍ സ്ഥാപിക്കും. ഇവിടെനിന്നും തെക്കന്‍ ഇറാഖിലെ അല്‍ഫൌ വൈദ്യുതി ട്രാന്‍സ്ഫറുമായാണ് ബന്ധിപ്പിക്കുന്നത്, ജിസിസി ഇലക്ട്രിസിറ്റി ഇന്റര്‍ കണക്ഷന്‍ അതോറിറ്റിയാണ് ഇറാഖില്‍ പദ്ധതി നടപ്പാക്കുന്നത്, ഇത് സംബന്ധിച്ച് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് ജിസിസിഐഎയുമായി കരാറില്‍ ഒപ്പുവെച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍
ഈ മാസം തന്നെ തുടങ്ങും. 2024 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സാമ്പത്തിക- അടിസ്ഥാന സൌകര്യ വളര്‍ച്ചയില്‍ പദ്ധതിക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം സൌദി അറേബ്യയുമായും ഇറാഖ് വൈദ്യതി പങ്കുവെക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചിരുന്നു