ഖത്തറിൽ നാളെ മുതൽ ലോകകപ്പിന് മുൻപുണ്ടായിരുന്ന യാത്രാ മാനദണ്ഡങ്ങൾ
|ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ യാത്രാ നിയമങ്ങൾ പൂർവ സ്ഥിതിയിലേക്ക് മാറും. ഓൺ അറൈവൽ വഴി നാളെ മുതൽ തന്നെ ഖത്തറിലേക്ക് വന്നുതുടങ്ങാം. ഓൺ അറൈവൽ വിസയിൽ വരുന്ന ഇന്ത്യക്കാർ ഹോട്ടൽ ബുക്കിങ് നിർബന്ധമാണ്.
നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയായിരുന്നു രാജ്യത്തേക്ക് ഹയാകാർഡ് വഴിയുള്ള പ്രവേശനം. നാളെ മുതൽ ലോകകപ്പിന് മുൻപുണ്ടായിരുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ മാനേജർമാരെ അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ അറൈവൽ കാലയവളിലേക്ക് ഡിസ്‌കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്ങും നിർബന്ധമാണ്.
ഒരുമാസമാണ് പരമാവധി ഓൺ അറൈവൽ വിസാ കാലാവധി. ഖത്തറിൽ തുടരുന്ന കാലയളവ് വരെ ഹോട്ടൽ ബുക്കിങ്ങ് ആവശ്യമാണ്. ആറു മാസ കാലാവധിയുള്ള പാസ്‌പോർട്ട്, ടിട്ടേൺ ടിക്കറ്റ് എന്നിവയും ഓൺ അറൈവൽ യാത്രക്ക് നിർബന്ധമാണ്. അതേസമയം, ഓർഗനൈസർ ഹയ്യാ കാർഡുവഴിയുള്ള പ്രവേശനം പുതിയ അറിയിപ്പുവരെ തുടരും.