Qatar
Qatar
ആറ് വർഷത്തിനകം ഖത്തറിലെ പൊതുഗതാഗത ബസുകൾ മുഴുവൻ ഇലക്ട്രികായിരിക്കും: ഗതാഗത മന്ത്രാലയം
|21 July 2024 4:06 PM GMT
ഗതാഗത രംഗത്ത് കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം
ദോഹ: ആറ് വർഷത്തിനകം ഖത്തറിലെ പൊതുഗതാഗത ബസുകൾ മുഴുവൻ ഇലക്ട്രിക് ബസുകളായിരിക്കുമെന്ന് ഗതാഗത മന്ത്രാലയം. ഇപ്പോൾ നിരത്തിലുള്ള ബസുകളിൽ 73 ശതമാനവും ഇലക്ട്രിക് ബസുകളാണ്. ഗതാഗത രംഗത്തെ നവീകരണം ഖത്തറിന്റെ ദേശീയ വിഷൻ 2030 യുടെ ഭാഗമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സേവനങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ സർട്ടിഫിക്കേഷൻ സെന്റർ ഇലക്ട്രിക് വാഹങ്ങൾക്കായി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണ്.
ഗതാഗത രംഗത്ത് കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സിൽ ഖത്തർ ഒമ്പതാം സ്ഥാനത്തുണ്ടെന്നും ഗതാഗത മന്ത്രലയത്തിലെ റോഡ് ട്രാൻസ്പോർട് മേധാവി നജ്ല അൽ ജാബിർ പറഞ്ഞു.