Qatar
മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനി, മികച്ച ട്രാവൽ ആപ് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
Qatar

ബിസിനസ് ട്രാവലർ മിഡിലീസ്റ്റ് അവാർഡ്‌സിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്

Web Desk
|
7 May 2024 4:10 PM GMT

മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനി, മികച്ച ട്രാവൽ ആപ് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്

ദോഹ:ബിസിനസ് ട്രാവലർ മിഡിലീസ്റ്റ് അവാർഡ്‌സിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്.മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനി, മികച്ച ട്രാവൽ ആപ് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽമാർക്കറ്റിലാണ് ബിസിനസ് ട്രാവർ മിഡിലീസ്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചത്.

മികച്ച യാത്രാനുഭവത്തിനൊപ്പം ലോകമെങ്ങുമുള്ള 170 കേന്ദ്രങ്ങളിലേക്കുള്ള നെറ്റ്വർക്കും ഉറപ്പാക്കിയാണ്. മികച്ച വിമാനക്കമ്പനിക്കുള്ള ഖത്തർ എയർവേസിന്റെ പുരസ്‌കാര നേട്ടം. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷൻ എന്നതിനപ്പുറം ഉപഭോക്താക്കൾക്ക് നൽകിയ സേവനമാണ് ഖത്തർ എയർവേസ് ആപ്ലിക്കേഷനെ പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.റിയൽ ടൈം ഫ്‌ലൈറ്റ് നോട്ടിഫിക്കേഷൻ, പ്രിവിലേജ് ക്ലബ് മെമ്പർമാർക്കുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകൾ, ഓൺലൈൻ ചെക്കിങ് സൗകര്യം എന്നിവയെല്ലാം ആപ്ലിക്കേഷനെ പുരസ്‌കാരത്തിന് പരിഗണിക്കുന്നതിൽ നിർണായകമായി.

പ്രീമിയം സേവനങ്ങളിലൂടെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരവും കമ്പനി സ്വന്തമാക്കി.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വെർച്വൽ കാബിൻ ക്രൂ സമായെയും ഖത്തർ എയർവേസ് ദുബൈ ട്രാവൽ മാർട്ടിൽ അവതരിപ്പിച്ചിരുന്നു.

Similar Posts