റാസല്‍ ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു
|യുഎഇയിലെ റാസല്‍ ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് പുനരാരംഭിച്ചു. ദോഹയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ളത്.
ഖത്തര്‍ എയര്‍വേസിന്റെ ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമാണ് സര്‍വീസെന്ന് അധികൃതര്‍ അറിയിച്ചു.
റാസൽ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും (RAKTDA) ഖത്തർ എയർവേയ്‌സും തമ്മിലുള്ള പുതിയ കരാറിനെ തുടർന്നാണ് സർവിസുകൾ പുനരാരംഭിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് റാസൽഖൈമയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇത് വഴിയൊരുക്കും.
യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള സൗകര്യപ്രദമായ വൺ-സ്റ്റോപ്പ് കണക്ഷനുകൾ ഉൾപ്പെടെ 160 ലധികം ലക്ഷ്യസ്ഥാനങ്ങളുള്ള ഖത്തർ എയർവേയ്‌സിന്റെ വിപുലമായ സർവിസ് സൌകര്യങ്ങൾ ഉപയോഗപ്പെടുത്താനാണ് റാസൽ ഖൈമ ടൂറിസം ലക്ഷ്യമിടുന്നത്.