Qatar
![Qatar Airways is the best airline in the world Qatar Airways is the best airline in the world](https://www.mediaoneonline.com/h-upload/2023/10/04/1391445-qatar-airways.webp)
Qatar
ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്ന നേട്ടവുമായി ഖത്തർ എയർവേസ്
![](/images/authorplaceholder.jpg?type=1&v=2)
29 May 2024 3:30 PM GMT
ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്‌കാരങ്ങളും ഖത്തർ എയർവേസ് സ്വന്തമാക്കി
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനി എന്ന നേട്ടവുമായി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്‌സ് ഡോട് കോമിന്റെ പുതിയ റിപ്പോർട്ടിലാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. മികച്ച എയർലൈൻസ് പുരസ്‌കാരത്തിന് പുറമെ, ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് കാറ്ററിങ് പുരസ്‌കാരങ്ങളും ഖത്തർ എയർവേസ് സ്വന്തമാക്കി.
മുൻവർഷങ്ങളിലെ ഒന്നാം സ്ഥാനക്കാരായ എയർ ന്യൂസിലൻഡ്, കൊറിയൻ എയർ, കാതേ പസഫിക് എയർവേസ്, എമിറേറ്റ്‌സ് തുടങ്ങിയവയെയാണ് ഖത്തർ എയർവേസ് പിന്നിലാക്കിയത്. മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം തുടർച്ചയായ അഞ്ചാം തവണയാണ് ഖത്തർ എയർവേസിനെ തേടിയെത്തുന്നത്. യാത്രക്കാരുടെ സംതൃപ്തി, സുരക്ഷ, ആധുനിക സൗകര്യങ്ങൾ, വിമാനങ്ങളുടെ പുതുമ, സർവീസ്, തുടങ്ങി 12 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്. എയർലൈൻ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ജൂറിയാണ് സ്ഥാനങ്ങൾ നിർണയിച്ചത്.