ബോയിങ്ങുമായി റോക്കോര്‍ഡ് തുകയ്ക്ക് കരാര്‍ ഒപ്പിട്ട് ഖത്തര്‍ എയര്‍വേസ്
|ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്.
ബോയിങ്ങുമായി റോക്കോര്‍ഡ് തുകയ്ക്ക് കരാര്‍ ഒപ്പിട്ട് ഖത്തര്‍ എയര്‍വേസ്. 27 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഒപ്പുവെച്ചത്. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്.
യൂറോപ്യന്‍ വിമാന നിർമ്മാണക്കമ്പനിയായ എയര്‍ബസുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ഖത്തര്‍ എയര്‍വേസ് ബോയിങ്ങുമായി കരാര്‍ ഒപ്പുവെച്ചത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.ബോയിങ്ങില്‍ നിന്നും 50 777-8 കാര്‍ഗോ വിമാനങ്ങളാണ് വാങ്ങുന്നത്.
20 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. 2027 ആദ്യ വിമാനം ലഭിക്കും. ബോയിങ്ങിന്റെ ബെസ്റ്റ് സെല്ലിങ് ചരക്ക് വിമാനമാനമായ രണ്ട് 777 വിമാനങ്ങളും ഖത്തര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 50 കാര്‍ഗോ വിമാനങ്ങളില്‍ 34 എണ്ണത്തിനാണ് നിലവില്‍ ഓര്‍ഡര്‍ നല്‍കിയത്.
ആവശ്യമെങ്കില്‍ 16 എണ്ണം കൂടി ലഭ്യമാക്കും. ഇതിന് പുറമെ ബോയിങ്ങില്‍ നിന്നും 25 737-10 മോഡല്‍ യാത്രാ വിമാനങ്ങളും ഖത്തര്‍ എയര്‍വേസ് വാങ്ങുന്നുണ്ട്. ഭാവിയില്‍ വേണമെങ്കില്‍ 25 എണ്ണം കൂടി ലഭ്യമാക്കാനുള്ള ധാരണയും കരാറിലുണ്ട്. ഏതാണ്ട് ൭ ബില്യണ്‍ ഡോളറിന്റേതാണ് യാത്രാ വിമാനക്കരാര്‍.
News Summary : Qatar Airways signs record agreement with Boeing