Qatar
Qatar Airways Paris Air Show
Qatar

പാരീസ് എയര്‍ ഷോയില്‍ ഖത്തര്‍ എയര്‍വേസ് നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കി

Web Desk
|
21 Jun 2023 5:10 AM GMT

പാരീസ് എയര്‍ഷോയില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേസ്. മികച്ച ബിസിനസ് ക്ലാസ് അടക്കം നാല് പുരസ്കാരങ്ങളാണ് ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനി സ്വന്തമാക്കിയത്. പാരീസ് എയര്‍ ഷോയുടെ ഭാഗമായി നടന്ന സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ഖത്തര്‍ എയര്‍വേസ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്.

മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസിനെ തേടിയെത്തിയത്. ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പത്താംതവണയാണ് മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിന് ലഭിക്കുന്നത്.

ഫ്യൂച്ചര്‍ ട്രാവല്‍ എക്സ്പീരിയന്‍സ് അവാര്‍ഡ് ഇവന്റില്‍ ഇന്നൊവേറ്റീവ് വിമാനത്താവളത്തിനുള്ള പുരസ്കാരം ഹമദ് അ ന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി

Similar Posts