മഴയ്ക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഖത്തർ അമീർ
|നാളെ രാവിലെ 6.05ന് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രാർഥന
ദോഹ: മഴയ്ക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. നാളെ രാവിലെ 6.05ന് ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രാർഥന നടക്കും. ഇത്തവണ മഴ തീരെ കുറഞ്ഞ സാഹചര്യത്തിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിശ്വാസികളോട് പ്രാർഥനക്ക് ആഹ്വാനം ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 ഇടങ്ങളിൽ പ്രാർഥനക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6.05നാണ് മഴയ്ക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിക്കുന്നത്. നമസ്കാരം നടക്കുന്ന കേന്ദ്രങ്ങളുടെ ലിസ്റ്റ് മതകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമീർ ലുസൈലിലെ പ്രാർഥനാ ഗ്രൗണ്ടിൽ നമസ്കാരം നിർവഹിക്കും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റിനിർത്തിയാൽ ഇത്തവണ ഖത്തറിൽ കാര്യമായി മഴ പെയ്തിട്ടില്ല. മഴ കുറയുമ്പോളും വരൾച്ച അനുഭവപ്പെടുമ്പോളും പ്രാർഥിക്കാനുള്ള പ്രവാചക ചര്യ പിന്തുടർന്നാണ് അമീറിന്റെ ആഹ്വാനം.