ഹയ്യ പ്ലാറ്റ്‌ഫോം വഴി ഇ-വിസ; ടൂറിസം മേഖലക്ക് കരുത്തേകാൻ ഖത്തർ
|ഹയ്യ പോര്‍ട്ടലിനെ ഖത്തറിലേക്കുള്ള വിനോദ സഞ്ചാരത്തിനുള്ള ഏകജാലക സംവിധാനമാക്കി മാറ്റിയിരിക്കുകയാണ് ഖത്തര്‍ ടൂറിസം
ദോഹ: ടൂറിസം മേഖലയ്ക്ക് കരുത്തേകാന്‍ ഇ- വിസ പ്രഖ്യാപിച്ച് ഖത്തര്‍. ഹയ്യാ പ്ലാറ്റ്ഫോം വഴിയാണ് ഇ വിസ ലഭിക്കുക. സേവനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഹയ്യാ പോര്‍ട്ടലിനെ ഖത്തറിലേക്കുള്ള വിനോദ സഞ്ചാരത്തിനുള്ള ഏകജാലക സംവിധാനമാക്കി മാറ്റിയിരിക്കുകയാണ് ഖത്തര്‍ ടൂറിസം. ഇന്‍റര്‍നാഷണല്‍ഹയ ഉള്ളവര്‍ക്ക് ഹയ. വിത്ത് മി സൌകര്യം ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് നേരത്തെ തന്നെ പ്രവേശനം അനുവദിച്ചിരുന്നു. ഇത് ഫലം കാണുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹയാ പ്ലാറ്റ് ഫോമില്‍ പുതിയ വിസ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മൂന്ന് കാറ്റഗറി വിസകളാണ് ഖത്തര്‍ ടൂറിസം മേധാവി അക്ബര്‍ അല്‍ബാകിര്‍ പ്രഖ്യാപിച്ചത്. കാറ്റഗറി എ വണ്‍ പ്രകാരം ഓണ്‍ അറൈവല്‍, വിസ ഫ്രീ എന്‍ട്രി ഇല്ലാത്ത രാജ്യങ്ങളിലെ പൗരൻമാര്‍ക്ക് ഖത്തറിലേക്ക് വരാം. എ ടു ജിസിസി താമസക്കാര്‍ക്ക് പ്രൊഫഷന് പരിഗണനകളില്ലാതെ ഖത്തറിലേക്ക് വരാന്‍ അവസരമൊരുക്കും. എ ത്രീ പ്രകാരം, യുഎസ്, ഷെന്‍ഗന്‍, യുകെ, കാനഡ, ന്യൂസിലന്ഡ് പൗരന്മാർര്‍ക്കും വിസയുള്ളവര്‍ക്കും പ്രയോജനപ്പെടുത്താം. ഇവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് ആവശ്യമില്ല. പുതിയ ഇ വിസ ദോഹയെ മേഖലയിലെ ടൂറിസം തലസ്ഥാനമാക്കി മാറ്റുമെന്ന് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു