Qatar
Qatar bans limousines, taxis, buses and delivery motorcycles from using the left lane on highways
Qatar

ഖത്തറിൽ ലിമോസിനുകൾ, ടാക്‌സികൾ, ബസുകൾ, ഡെലിവറി മോട്ടോർസൈക്കിൾ എന്നിവ ഹൈവേയിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചു

Web Desk
|
22 May 2024 4:42 PM GMT

ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് നിരോധന വിവരം അറിയിച്ചത്

ദോഹ: ഖത്തറിൽ ലിമോസിനുകൾ, ടാക്‌സികൾ, ബസുകൾ, ഡെലിവറി മോട്ടോർസൈക്കിൾ എന്നിവ ഹൈവേയിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.ബസുകൾ, ടാക്‌സികൾ, ലിമോസിനുകൾ, എന്നിവ മൂന്നോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഇടത് പാത ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ഡെലിവറി മോട്ടോർ സൈക്കിൾ റൈഡർമാർ എല്ലാ റോഡുകളിലും വേഗത കുറഞ്ഞ വലത് ലൈനാണ് ഉപയോഗിക്കേണ്ടത്. ഇൻറർ സെക്ഷനുകൾക്ക് കുറഞ്ഞത് 300 മീറ്റർ മുമ്പായി ഈ വാഹനങ്ങൾക്ക് ലെയിൻ മാറ്റാൻ അനുവാദമുണ്ട്. മെയ് 22 മുതൽ പുതുക്കിയ നിയമനടപടികൾ പ്രാബല്യത്തിൽ വരും. നിയമ ലംഘകർക്കെതിരെ കനത്ത നടപടികൾ സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

Similar Posts