Qatar
ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലില്‍ അംഗത്വം നേടി ഖത്തര്‍
Qatar

ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലില്‍ അംഗത്വം നേടി ഖത്തര്‍

Web Desk
|
16 Oct 2021 4:46 PM GMT

ഖത്തറുള്‍പ്പെടെ 18 രാജ്യങ്ങളാണ് കൗണ്‍സിലില്‍ അംഗങ്ങളായത്.

ഖത്തര്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൌണ്‍സിലില്‍ അംഗത്വം നേടി ഖത്തര്‍. 2022-24 കാലയളവിലേക്കുള്ള കൌണ്‍സിലിലേക്ക് 182 വോട്ടുകള്‍ നേടിയാണ് ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തറുള്‍പ്പെടെ 18 രാജ്യങ്ങളാണ് കൗണ്‍സിലില്‍ അംഗങ്ങളായത്. മൂന്ന് വര്‍ഷമാണ് പുതിയ കൗണ്‍സിലിന്റെ കാലാവധി.

നേരത്തെ നാലു തവണ ഖത്തര്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ മേഖലയില്‍ ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി പ്രതികരിച്ചു. രാജ്യത്തിന്റെ വിദേശനയം പ്രധാനമായും രൂപപ്പെടുത്തിയത്. മനുഷ്യാവകാശ സംരക്ഷണമെന്ന മുദ്രാവാക്യത്തിലൂന്നിയാണ്. വികസനവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് രാജ്യം വിശ്വസിക്കുന്നതായും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts