Qatar
Qatar
ജോർഡനുമായി സഹകരിച്ച് ഗസ്സയിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ച് ഖത്തർ ചാരിറ്റി
|3 Jun 2024 5:46 PM GMT
നേരെത്തെ റഫ വഴി സഹായമെത്തിച്ചിരുന്നത് നിലച്ചതോടെയാണ് ബദൽ മാര്‍ഗം കണ്ടെത്തിയത്
ദോഹ: ജോർഡനുമായി സഹകരിച്ച് ഗസ്സയിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ച് ഖത്തർ ചാരിറ്റി. ഗസ്സയിലേക്ക് ആവശ്യ വസ്തുക്കളെത്തിച്ചിരുന്ന ഏക വഴിയായ റഫയും യുദ്ധഭൂമിയായതോടെ നിലച്ച സഹായങ്ങൾ ബദൽ വഴിയിലൂടെ പുനസ്ഥാപിക്കുകയിയിരുന്നു ഖത്തർ. സൗഹൃദ രാജ്യമായ ജോർഡനുമായി സഹകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗസ്സയിലെത്തിച്ചത്.
മേയ് ആറിന് ഇസ്രായേൽ അധിനിവേശ സേന റഫയിൽ ആക്രമണം ആരംഭിച്ചതിനു ശേഷം ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര സഹായത്തിന്റെ ഒഴുക്ക് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഇതോടെയാണ് ഖത്തറിന്റെ നേതൃത്വത്തിൽ ബദൽ വഴി തേടിയത്. നാലു ദിവസങ്ങളിലായി നടന്ന ദൗത്യത്തിലൂടെ 10,000 ഭക്ഷ്യപ്പൊതികളും 15 ടൺ മെഡിക്കൽ എയ്ഡും ഗസ്സയിലെത്തി. ജോർഡൻ ഹഷിമൈത് ചാരിറ്റി ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് സഹായമെത്തിച്ചത്.