Qatar
Qatar Charity provides urgent aid to earthquake victims in Turkey
Qatar

ഭൂചലനം: തുർക്കിക്ക് സഹായവുമായി ഖത്തർ

Web Desk
|
7 Feb 2023 5:26 PM GMT

കൂടുതൽ രക്ഷാ ദൗത്യ സംഘങ്ങളെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടാൻ സജ്ജമാക്കിയിട്ടുണ്ട്

ഭൂകമ്പത്തിൽ നിരവധിപേർ മരിച്ച തുർക്കിക്ക് സഹായവുമായി ഖത്തർ. രക്ഷാപ്രവർത്തനത്തിനായി ഖത്തർ സൈന്യം തുർക്കിയിലെത്തി.അതിനിടെ തുർക്കിയിലും സിറിയയിലുമായി ഖത്തർ റെഡ് ക്രസന്റിന്റെ മൂന്ന് ജീവനക്കാർ മരിച്ചതായി അധികൃതർ അറിയിച്ചു

തുർക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുമാണ് ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ ആദ്യ സംഘത്തെ അയച്ചത്. അടിയന്തര വൈദ്യസഹായം അടക്കം ഈ സംഘം ലഭ്യമാക്കും. കൂടുതൽ രക്ഷാ ദൌത്യ സംഘങ്ങളെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടാൻ സജ്ജമാക്കിയിട്ടുണ്ട്.

ഖത്തർ ചാരിറ്റിയുടെയും ഖത്തർ ഡെവലപ്‌മെന്റ് ഫണ്ടിന്റെയും മേൽനോട്ടത്തിൽ അവശ്യ സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും എത്തിക്കുന്നുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം എയർബ്രിഡ്ജ് സർവീസുകളും തുടങ്ങിയിരുന്നു.

Similar Posts