Qatar
Flexible-work-from-home facilities come into force in Qatar, allowing government employees to relax working hours
Qatar

ഖത്തറിൽ എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടി

Web Desk
|
11 Sep 2024 4:59 PM GMT

തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലും പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് നടപടി

ദോഹ: ഖത്തറിൽ എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ച് തൊഴിൽ മന്ത്രാലയം. പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ എട്ട് ഓഫീസുകൾ അടച്ചുപൂട്ടിയതായി ഖത്തർ തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലും പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിലും പരാജയപ്പെട്ടതിനാലാണ് എട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചത്. റീജൻസി മാൻപവർ റിക്രൂട്ട്‌മെന്റ്, മഹദ് മാൻപവർ കമ്പനി, യുനൈറ്റഡ് ടെക്‌നിക്കൽ സർവീസ്, അൽ ജാബിർ മാൻപവർ സർവീസ്, എല്ലോറ മാൻപവർ റിക്രൂട്ട്‌മെന്റ്, ഗൾഫ് ഏഷ്യ റിക്രൂട്ട്‌മെന്റ്, സവാഹിൽ അൽ അറേബ്യ മാൻപവർ, റിലയന്റ് മാൻ പവർ റിക്രൂട്ട്‌മെന്റ് എന്നിവക്കെതിരെയാണ് നടപടി.

രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകൾ നിരീക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ നടപടികൾ സ്വീകരിച്ചതെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ ഹോട് ലൈൻ നമ്പർ വഴി (16505) പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു.

Similar Posts