എണ്ണ ഖനന മേഖലയിലും വൻ നിക്ഷേപം നടത്താൻ ഖത്തർ; 600 കോടി ഡോളറിന്റെ വികസനപ്രവർത്തനങ്ങൾ
|അല്‍ ഷഹീന്‍ പദ്ധതിയില്‍ 600 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്.
ദോഹ: എണ്ണ ഖനന മേഖലയിലും വന്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍. അല്‍ ഷഹീന്‍ പദ്ധതിയില്‍ 600 കോടി ഡോളറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്.
ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയാണ് അല്‍ ഷഹീന്‍. ഓഫ് ഷോര്‍ പദ്ധതിയായ ഇവിടെ നിന്നും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 600 കോടി ഡോളറിന്റെ കരാര്‍ നല്‍കിയത്. റുഅ് യ എന്ന് പേരിട്ടിരിക്കുന്ന വികസന പദ്ധതി വഴി പ്രതിദിനം ഒരുലക്ഷം ബാരലിന്റെ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്.
2027 മുതല്‍ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അഞ്ച് വര്‍ഷം കൊണ്ട‌് 550 മില്യണ്‍ ബാരലാണ് ലഭിക്കുക. ഇതിനായി 200 പുതിയ എണ്ണക്കിണറുകളും കേന്ദ്രീകൃത പ്രോസസ് കോംപ്ലക്സുമെല്ലാം പണിയും. അല്‍ ഷഹീന്‍ പദ്ധതിയില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിയും 30 ശതമാനം ടോട്ടല്‍ എനര്‍ജിക്കുമാണ്.
നോര്‍ത്ത് ഫീല്‍ഡ് പ്രകൃതി വാതക പദ്ധതികളുടെ വിപുലമായ വികസന പദ്ധതികള്‍ക്ക് പിന്നാലെയാണ് എണ്ണ ഖനന മേഖലയിലും ഖത്തര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്.