Qatar
വ്യവസായ രംഗത്ത് ഖത്തർ വൻ വളർച്ച കൈവരിച്ചു
Qatar

വ്യവസായ രംഗത്ത് ഖത്തർ വൻ വളർച്ച കൈവരിച്ചു

Web Desk
|
24 July 2024 2:40 PM GMT

കമ്പനികളിലെ മൊത്തം നിക്ഷേപം 233.136 ബില്യൺ റിയാലിലെത്തി

ദോഹ: വ്യവസായ രംഗത്ത് ഖത്തർ വൻവളർച്ച കൈവരിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്തതും ലൈസൻസുള്ളതുമായ സ്ഥാപനങ്ങളുടെ എണ്ണം 1,449 ആയി ഉയർന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വ്യാവസായിക പോർട്ടലിലാണ് ഔദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം വരെ 966 സ്ഥാപങ്ങളാണ് രാജ്യത്ത് വ്യാവസായിക രംഗത്ത് പ്രവർത്തിച്ചിരുന്നത്.

ഈ വർഷം വ്യാവസായിക സ്ഥാപനങ്ങൾക്കായി ആകെ 483 ലൈസൻസുകളാണ് അനുവദിച്ചത്. കമ്പനികളിലെ മൊത്തം നിക്ഷേപം 233.136 ബില്യൺ റിയാലിലെത്തി, ഉൽപ്പാദന മൂല്യം 2.563 ട്രില്യൺ റിയാലായി. ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, നോൺ-മെറ്റാലിക് മിനറൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം, രാസവസ്തുക്കളുടെയും രാസ ഉൽപന്നങ്ങളുടെയും നിർമ്മാണവും തുടങ്ങിയ മേഖലകളിലാണ് അധിക സ്ഥപങ്ങളും പ്രവർത്തിക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഖത്തർ കാര്യമായ പിന്തുണ നൽകുന്നുണ്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വ്യാവസായിക മേഖലയിലെ ഭൂമിയിൽ വാണിജ്യ പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന ഭൂമിയുടെ വാടക മൂല്യം ഒരു ചതുരശ്ര മീറ്ററിന് 100 റിയാലിൽനിന്നും 10 റിയാലായി കുറക്കാൻ ഈയിടെ തീരുമാനിച്ചിരുന്നു.

Similar Posts