Qatar
ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ആഭ്യന്തര യുദ്ധത്തിന് സമാധാന ചർച്ചകളിലൂടെ ശാശ്വത പരിഹാരമൊരുക്കി ഖത്തർ
Qatar

ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ആഭ്യന്തര യുദ്ധത്തിന് സമാധാന ചർച്ചകളിലൂടെ ശാശ്വത പരിഹാരമൊരുക്കി ഖത്തർ

Web Desk
|
8 Aug 2022 5:10 PM GMT

ആഗസ്റ്റ് 20ന് ഛാഡ് തലസ്ഥാനപായ ജാമിനയിൽ ആരംഭിക്കുന്ന ദേശീയ അനുരഞ്ജന ചർച്ചകൾക്കുള്ള അടിത്തറയാണ് 42 ഓളം വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും പങ്കാളിയായ സമാധാന കരാർ.

ദോഹ: ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ആഭ്യന്തര യുദ്ധത്തിന് സമാധാന ചർച്ചകളിലൂടെ ശാശ്വത പരിഹാരമൊരുക്കി ഖത്തർ. ദോഹയിൽ രാവിലെ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങ് മാസങ്ങളായി ഖത്തർ നടത്തിയ പരിശ്രമങ്ങളുടെ വിജയമാണ്. ആഗസ്റ്റ് 20ന് ഛാഡ് തലസ്ഥാനപായ ജാമിനയിൽ ആരംഭിക്കുന്ന ദേശീയ അനുരഞ്ജന ചർച്ചകൾക്കുള്ള അടിത്തറയാണ് 42 ഓളം വിമത ഗ്രൂപ്പുകളും സൈനിക ഭരണകൂടവും പങ്കാളിയായ സമാധാന കരാർ.

കഴിഞ്ഞ മാർച്ച് മുതൽ ഖത്തർ നടത്തിയ അനുരഞ്ജന ചർച്ചകൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് ഇരു വിഭാഗങ്ങളെയും ഒരേ വേദിയിൽ ഒന്നിപ്പിക്കാനായത്. രാജ്യത്ത് സുഗമമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. 47 വിമത ഗ്രൂപ്പുകളിൽ 42 സംഘങ്ങളും ദോഹയിൽ നടച്ച സമാധാന ചർച്ചയിൽ പങ്കെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥരായ ഖത്തർ നേതൃത്വം അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ഒരു വിഭാഗം വിമതർ കരാറിൽ ഒപ്പുവെക്കാൻ തയ്യാറായില്ല. സൈനിക ഭരണകൂടവുമായി തിങ്കളാഴ്ച ഒപ്പുവെച്ച കരാർ നിരസിക്കുന്നതായി അവർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനു പുറമെ, അനുരഞ്ജന ചർച്ചകൾക്കുള്ള പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും ജയിലുകളിലുള്ള വിമത തടവുകാരെ മോചിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജാമിനയിൽ നടക്കുന്ന ചർച്ചയിൽ വെടിനിർത്തലിൽ ഒപ്പുവെക്കും. ചർച്ചയിൽ പങ്കെടുക്കുന്ന വിമത നേതാക്കളുടെ സുരക്ഷയും സൈനിക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

Related Tags :
Similar Posts