Qatar
Qatar
റമദാനിൽ ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം
|3 March 2024 1:23 PM GMT
20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുക.
ദോഹ: വരുന്ന നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ ഒരുക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുക. ഇ്താർ സ്വാഇം എന്ന കാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്.
20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേർക്കാണ് ഇത്തവണ ഇഫ്താർ ഒരുക്കുന്നതെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.