Qatar
പുതിയ ആരോഗ്യ പദ്ധതി അവതരിപ്പിച്ച് ഖത്തർ
Qatar

പുതിയ ആരോഗ്യ പദ്ധതി അവതരിപ്പിച്ച് ഖത്തർ

Web Desk
|
13 Sep 2024 1:17 PM GMT

എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യവുമായാണ് 2030 വരെയുള്ള നാഷണൽ ഹെൽത്ത് സ്ട്രാറ്റജി അവതരിപ്പിച്ചത്

ദോഹ: പുതിയ ആരോഗ്യ പദ്ധതി അവതരിപ്പിച്ച് ഖത്തർ. എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യവുമായാണ് 2030 വരെയുള്ള നാഷണൽ ഹെൽത്ത് സ്ട്രാറ്റജി അവതരിപ്പിച്ചത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയാണ് പുതിയ ആരോഗ്യ പദ്ധതി അവതരിപ്പിച്ചത്. ആരോഗ്യമന്ത്രി ഡോക്ടർ ഹനാൻ അൽ കുവാരി അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

ഖത്തർ ദേശീയ വിഷൻ 2030യുടെ ചുടവ് പിടിച്ചാണ് പുതിയ ആരോഗ്യ പദ്ധതിയും ആവിഷ്‌കരിച്ചിരിക്കുന്നത്. മികച്ച ചികിത്സ ഉറപ്പാക്കുന്ന വ്യവസ്ഥാപിതമായ ആരോഗ്യ സംവിധാനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിലെ നിലവിലെ വെല്ലുവിളികൾ നേരിടാൻ പുതിയ പദ്ധതിക്ക് സാധിക്കും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, ആരോഗ്യ സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുക, ആരോഗ്യ സംവിധാനങ്ങളുടെ മികവ് ഉയർത്തുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയാണ് പുതിയ നാഷണൽ ഹെൽത്ത് സ്ട്രാറ്റജി അവതരിപ്പിക്കുന്നതെന്ന്ആരോഗ്യ സഹമന്ത്രി സാലിഹ് അൽ മർറി വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികളാകും അടുത്ത ഏഴ് വർഷം രാജ്യത്തെ ആരോഗ്യ മേഖലയിൽ നടപ്പാക്കുക.


Similar Posts