മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തർ നയൻ ടു ഫൗണ്ടേഷൻ
|ഏതാണ്ട് 600 കോടി ഡോളറാണ് ക്ലബ് കൈമാറ്റത്തിന് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നത്
ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനൊരുങ്ങി ഖത്തർ. ക്ലബ് ഏറ്റെടുക്കാൻ ബിഡ് സമർപ്പിച്ചതായി ഖത്തർ ഇസ്ലാമിക് ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി. യൂറോപ്പിലെ തന്നെ പ്രതാപശാലികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഴുവൻ ഉടമസ്ഥതയും സ്വന്തമാക്കാനാണ് ഷെയ്ഖ് ജാസിമിന്റെ നയൻ ടു ഫൗണ്ടേഷൻ ബിഡ് സമർപ്പിച്ചത്.
ഏതാണ്ട് 600 കോടി ഡോളറാണ് ക്ലബ് കൈമാറ്റത്തിന് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നത്. അതേസമയം ഏറ്റെടുക്കൽ തുക സംബന്ധിച്ച വിശദാംശങ്ങൾ ഒന്നാംഘട്ട അപേക്ഷയിലില്ല. ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ക്ലബിന്റെ ബാധ്യതകൾ തീർക്കുന്നതിനൊപ്പം ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് പുതുക്കി പണിയാനും പദ്ധതിയുണ്ട്. ജിം റാഡ് ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാൻ ബിഡ് സമർപ്പിച്ചിട്ടുണ്ട്.
Qatar Nine Two Foundation is about to take on Manchester United