Qatar
Qatar is about to become the hub of cargo movement
Qatar

ചരക്ക് നീക്കത്തിന്റെ ഹബ്ബായി മാറാനൊരുങ്ങി ഖത്തര്‍

Web Desk
|
6 July 2023 6:13 PM GMT

കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഖത്തറിലെ തുറമുഖങ്ങളില്‍ രേഖപ്പെടുത്തിയത്

മേഖലയിലെ ചരക്ക് നീക്കത്തിന്റെ ഹബ്ബായി മാറാനൊരുങ്ങി ഖത്തര്‍. കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഖത്തറിലെ തുറമുഖങ്ങളില്‍ രേഖപ്പെടുത്തിയത്. മേഖലയിലെ മറ്റുരാജ്യങ്ങളിലേക്കുള്ള ചരക്കുകളുടെ ഇടത്താവളമായി മാറുകയാണ് ഖത്തര്‍ തുറമുഖങ്ങള്‍. ഇങ്ങനെയുള്ള ട്രാന്‍സ്ഷിപ്മെന്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുപ്പെടുത്തിയത്.

ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ 6 ലക്ഷത്തി മുപ്പതിനായിരത്തിലറെ കണ്ടെയ്നറുകളാണ് ഖത്തര്‍ തുറമുഖങ്ങളില്‍ എത്തിയത്. 40000 ലേറെ വാഹനങ്ങളുമെത്തി. ട്രാന്‍സ്ഷിപ്മെന്റുകളുടെ എണ്ണത്തില്‍ രാജ്യത്തെ പ്രധാന തുറമുഖമായ ഹമദില്‍ കഴിഞ്ഞ വര്‍ഷവും 30 ശതമാനം വര്‍ധയുണ്ടായിരുന്നു.

മേഖലയിലെ കപ്പല്‍ ചരക്കുനീക്കത്തിന്റെ ഗേറ്റ്‍ വേ ആക്കി ‌ഹമദ് തുറമുഖത്തെ മാറ്റാനുള്ള അധികൃതരുടെ ശ്രമം ഫലം കണ്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്ത്, ഇറാഖ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ട്രാന്‍സ്ഷിപ്മെന്റിനാണ് പ്രധാനമായും ഖത്തറിലെ തുറമുഖങ്ങളെ ഉപയോഗപ്പെടുത്തുന്നത്.



Similar Posts