Qatar
കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ
Qatar

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ

Web Desk
|
29 Oct 2021 4:43 PM GMT

ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ദേശീയ കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം നേരിടാൻ പുതിയ കർമ്മപദ്ധതി ആവിഷ്‌കരിച്ച് ഖത്തർ. 2030 ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം 25 ശതമാനമായി കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ദ്രവീകൃത പ്രകൃതി വാതക സംവിധാനങ്ങളുടെ കാർബൺ തീവ്രത 25 ശതമാനം കുറയ്ക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി നിർമ്മാതാക്കൾ കൂടിയായ ഖത്തർ 2027 ഓടെ ഉൽപ്പാദനം ഗണ്യമായി കൂട്ടാൻ തീരുമാനിച്ചിരുന്നു.

എണ്ണ, കൽക്കരി തുടങ്ങി മലിനീകരണ തോത് കുടുതലുള്ള ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജ്ജങ്ങളിലേക്ക് മാറുകയെന്നതാണ് ആഗോളം താപനം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗമായി വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഖത്തറിൻറെ സംഭാവനകൾ വലുതാണ്. റിയാദിൽ ചേർന്ന പശ്ചിമേഷ്യൻ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങൾക്കനുസൃതമായാണ് ഖത്തറിൻറെ പുതിയ പ്രഖ്യാപനം.

2060 ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തയാഴ്ച്ച ഗ്ലാസ്‌ഗോയിൽ നടക്കുന്ന സുപ്രധാന സിഒപി26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ അറബ് മേഖലയുടെ തീരുമാനങ്ങൾ നിർണായകമാകും.

Similar Posts