മാലിന്യ നിർമാർജനത്തിൽ വീണ്ടും ഖത്തർ മോഡൽ; ലോകകപ്പ് കാലത്തെ 80 ശതമാനം മാലിന്യവും പുനരുപയോഗിച്ചു
|20,00 ടൺ മാലിന്യമാണ് സംഘാടകർ റീസൈക്കിൾ ചെയ്തത്
മാലിന്യ നിർമാർജനത്തിൽ വീണ്ടും ഖത്തർ മോഡൽ, ലോകകപ്പ് കാലത്തെ 80 ശതമാനം മാലിന്യവും പുനരുപയോഗിച്ചു. 20,00 ടൺ മാലിന്യമാണ് സംഘാടകർ റീസൈക്കിൾ ചെയ്തത്. ലോകകപ്പ് ഫുട്‌ബോൾ സംഘാടനവുമായി ഉയർത്തിയ ഓരോ ആശയവും പ്രയോഗത്തിൽ കൊണ്ടുവന്ന് കയ്യടി നേടുകയാണ് ഖത്തർ.
ലോകകപ്പിന്റെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു സുസ്ഥിരത. ലോകകപ്പ് കാലത്ത് സ്റ്റേഡിയങ്ങളിലും ഫാൻ ഫെസ്റ്റിവലിലുമെല്ലാമായി വന്ന മാലിന്യങ്ങളിൽ 80 ശതമാനവും റീസൈക്കിൾ ചെയ്താണ് ഖത്തർ പുതിയ മാതൃക തീർത്തിരിക്കുന്നത്. 20,00 ടൺ മാലിന്യമാണ് റീസൈക്കിൾ ചെയ്യുകയോ വളമാക്കി മാറ്റുകയോ ചെയ്തത്.
ബദർ അൽമീർ- സസ്റ്റയ്‌നബിലിറ്റി എഞ്ചിനീയർ മാലിന്യങ്ങൾ പരമാവധി കുറയ്ക്കുക, പുനരുപയോഗ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു സംഘാടകരുടെ നയം. വേദികളിൽ നിന്നും മറ്റും ലഭിച്ച മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ചാണ് പ്ലാന്റുകളിലേക്ക് അയച്ചത്. അറബ് കപ്പ് സമയത്തും മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗത്തിലും ഖത്തർ ആവിഷ്‌കരിച്ച പദ്ധതികൾ വിജയം കണ്ടിരുന്നു.