Qatar
ഗസ്സയിൽ ഉൾപ്പെടെ സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം -  ഖത്തർ
Qatar

ഗസ്സയിൽ ഉൾപ്പെടെ സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം - ഖത്തർ

Web Desk
|
11 Nov 2024 1:42 AM GMT

യുഎൻ ജനറൽ അസംബ്ലിയിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അൽതാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്

ദോഹ: ഗസ്സയിൽ ഉൾപ്പെടെ സംഘർഷ മേഖലകളിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎന്നിനോട് ഖത്തർ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖത്തർ പ്രതിനിധി ആവശ്യപ്പെട്ടു. യുഎൻ ജനറൽ അസംബ്ലിയിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അൽതാനിയാണ് മാധ്യമ പ്രവർത്തകർ സംഘർഷ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽപ്പെടുത്തിയത്.

മാധ്യമപ്രവർത്തകരെ സിവിലിയൻമാരായി കാണണമെന്നാണ് ജനീവ കൺവെൻഷൻ പ്രോട്ടോക്കോൾ, എന്നാൽ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടക്കുകയാണ്. സിപിജെ റിപ്പോർട്ട് പ്രകാരം ഗസ്സയിൽ 137 മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

നിരവധി പേർക്ക് പരിക്കേറ്റു, നിരവധിപേരെ കാണാതായി. നിരവധി പേർ ഇസ്രായേൽ കസ്റ്റഡിയിലാണ്.ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് സംരക്ഷണം ഏർപ്പെടുത്തണം. നിയമപരമായ പിന്തുണ ഉറപ്പാക്കണമെന്നും ഖത്തർ യുഎന്നിൽ ആവശ്യപ്പെട്ടു

Similar Posts