മിഡില്‍ ഈസ്റ്റിലെ മികച്ച ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഖത്തര്‍ നാഷണല്‍ ബാങ്ക്
|മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മെന മേഖലയിലെ ഏറ്റവും മികച്ച 1000 ബാങ്കുകളുടെ പട്ടികയിലാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് ഒന്നാം റാങ്ക് നേടിയത്
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് ഒന്നാം റാങ്ക് നിലനിര്‍ത്തി. ആഗോള തലത്തില്‍ 79ആം റാങ്കും ഖത്തര്‍ നാഷണല്‍ ബാങ്കിനാണ്.
മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മെന മേഖലയിലെ ഏറ്റവും മികച്ച 1000 ബാങ്കുകളുടെ പട്ടികയിലാണ് ഖത്തര്‍ നാഷണല്‍ ബാങ്ക് ഒന്നാം റാങ്ക് നേടിയത്. ബാങ്കിങ് രംഗത്തെ പ്രധാന ജേണലുകളിലൊന്നായ ദ ബാങ്കര്‍ പുറത്തുവിട്ട പട്ടികയിലാണ് ക്യൂഎന്‍ബിയുടെ ഈ നേട്ടം. മൊത്തം ആസ്തി,വളര്‍ച്ച, ലാഭം, ഉപഭോക്താക്കള്‍ തുടങ്ങി മാനദണ്ഡങ്ങളെല്ലാം പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കുന്നത്. ആസ്തിയുടെ കാര്യത്തില്‍ ഒമ്പത് ശതമാനത്തിന്‍റെ വാര്‍ഷിക വര്‍ദ്ധനവാണ് ക്യൂഎന്‍ബിക്കുണ്ടായത്.
282 ബില്യണ്‍ ഡോളര്‍ ആണ് നിലവില്‍ ബാങ്കിന്‍റെ ആസ്തി. ആഗോളതലത്തില്‍ 79 ആം സ്ഥാനവും ഖത്തര്‍ നാഷണല്‍ ബാങ്കിനാണ്. മൂന്ന് വന്‍കരകളിലെ 31 രാജ്യങ്ങളിലായി ശാഖകളും അനുബന്ധ സ്ഥാപനങ്ങളുമുള്ള ക്യൂഎന്‍ബി ഗ്രൂപ്പിന് മൊത്തം രണ്ട് കോടി ഉപഭാക്താക്കളുണ്ട്. ആയിരത്തോളം മേഖലകളിലായി മൊത്തം 4400 എടിഎം മെഷീനുകളും ഇരുപത്തിയേഴായിരം ജീവനക്കാരും ഉള്‍ക്കൊള്ളുന്നതാണ് ഖത്തര്‍ നാഷണല‍് ബാങ്കിന്‍റെ ശേഷി.