മാർച്ചിലെ ആഗോള എൽ.എൻ.ജി കയറ്റുമതിയിൽ മൂന്നാമതെത്തി ഖത്തർ
|അമേരിക്കയും ഓസ്‌ട്രേലിയയുമാണ് ഖത്തറിന് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ
ദോഹ: മാർച്ചിലെ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തർ മൂന്നാമത്. വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട മാർച്ചിലെ റിപ്പോർട്ടിലാണ് ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തർ മൂന്നാമതെത്തിയത്. അമേരിക്കയും ഓസ്‌ട്രേലിയയുമാണ്് ഖത്തറിന് മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.
എൽ.എൻ.ജി കയറ്റുമതിയിൽ വർഷം തോറും 2.3 ശതമാനം വർധനവാണ് ഖത്തർ രേഖപ്പെടുത്തുന്നത്. മാർച്ചിൽ ഖത്തറിന്റെ കയറ്റുമതി 36.31 മെട്രിക് ടണ്ണിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഖത്തർ, റഷ്യ, യു.എ.ഇ, അംഗോള, മലേഷ്യ എന്നീ രാജ്യങ്ങളുടെ എൽഎൻജി കയറ്റുമതി മാർച്ച് മാസത്തിൽ കൂടിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. റിപ്പബ്ലിക് ഓഫ് കോംഗോയും മാർച്ചിൽ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ജനുവരി, മാർച്ച് കാലയളവിൽ ആഗോള എൽ.എൻ.ജി കയറ്റുമതി 3.3 ശതമാനമാനം വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.