ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങി ഖത്തര്‍; റിലയന്‍സ് റീട്ടെയില്‍സിന്റെ ഓഹരി സ്വന്തമാക്കാനും നീക്കം
|ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്.
ദോഹ: ഖത്തര്‍ ഇന്ത്യയില്‍ വീണ്ടും നിക്ഷേപത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് റീട്ടെയിലിന്റെ ഓഹരിയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സ്വന്തമാക്കുന്നത്. എട്ടായിരം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് നടത്തുക. റിലയന്‍സ് റീട്ടെയില്‍ വെന്‍ഞ്ചേഴ്സിന്റെ ഒരു ശതമാനം ഓഹരി സ്വന്തമാക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ക്യു.ഐ.എ സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 ല്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയിരുന്നു. 2.04 ശതമാനം ഓഹരിയാണ് സൗദിയുടെ കൈവശമുള്ളത്. ഇതാദ്യമായല്ല ക്യു.ഐ.എ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ജെയിംസ് മര്‍ഡോകിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ, മീഡിയ സംരംഭമായ ബോധി ട്രീയില്‍ ഖത്തര്‍ ഒന്നര ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സ്വിഗ്ഗിയിലും റിബല്‍ ഫുഡ്സിലും ക്യ.ഐ.എയ്ക്ക് നിക്ഷേപമുണ്ട്.