Qatar
ഖത്തറില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചു; സമാന കാലാവസ്ഥ തുടരും
Qatar

ഖത്തറില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചു; സമാന കാലാവസ്ഥ തുടരും

Web Desk
|
17 Nov 2023 2:00 AM GMT

ഖത്തറില്‍ കഴിഞ്ഞ ദിവസം പലഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിച്ചു. തലസ്ഥാന നഗരമായ ദോഹയുള്‍പ്പെട‌െള്ള പ്രദേശങ്ങളിലും വലിയ അളവിൽ മഴ പെയ്തിരുന്നു.

ഈ വാരാന്ത്യത്തിൽ രാജ്യത്തുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നും ഇതേ കാലാവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

പല മേഖലകളിലും അന്തരീക്ഷം മേഘാവൃതമായി തന്നെ തുടരും. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Similar Posts