Qatar
Qatar
ഖത്തർ റെഡ് ക്രസന്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിട്ടത് 48.3 കോടി റിയാൽ
|26 Dec 2023 4:55 PM GMT
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 87 ലക്ഷം പേർ സേവനങ്ങളുടെ ഗുണഭോക്താക്കളായി.
ദോഹ: ഈ വർഷം ഖത്തർ റെഡ് ക്രസന്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിട്ടത് 48.3 കോടി ഖത്തർ റിയാൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 87 ലക്ഷം പേർ സേവനങ്ങളുടെ ഗുണഭോക്താക്കളായി. ഇസ്രായേൽ ആക്രമണങ്ങൾകൊണ്ട് ജീവിതം ദുസ്സഹമമായ ഗസ്സയിൽ നിസ്സീമമായ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഖത്തർ റെഡ് ക്രസന്റ്. ഇതിനിടയിലാണ് ഈ വർഷത്തെ കണക്കുകൾ സംഘടന പങ്കുവെച്ചത്.
28 രാജ്യങ്ങളിലായി 87 ലക്ഷം മനുഷ്യരിലേക്കാണ് സംഘടനയുടെ സേവനങ്ങളെത്തിയത്. ഇതിൽ 11 ലക്ഷത്തോളം പേർ ഖത്തറിലെ താമസക്കാരാണ്. സംഘടനയുടെ സേവന പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടത്തിയത് വിദേശരാജ്യങ്ങളിലാണ്. ഫലസ്തീന് പുറമെ തുർക്കിയിലെയും മൊറോക്കോയിലെയും ഭൂകമ്പ ബാധിതരിലേക്കും സുഡാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം ഖത്തർ റെഡ്ക്രസന്റിന്റെ സഹായമെത്തി.