ലോകകപ്പ് സുരക്ഷയ്ക്കായി സ്വിസ് പ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍
|ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സുരക്ഷയ്ക്കായി 1300 കോടിയാണ് ചെലവഴിക്കുന്നത്
ലോകകപ്പ് സുരക്ഷയ്ക്കായി സ്വിസ് പ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കി ഖത്തര്‍. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സുരക്ഷയ്ക്കായി 1300 കോടിയാണ് ചെലവഴിക്കുന്നത്. അമേരിക്കയടക്കം വിവിധ രാജ്യങ്ങള്‍ ലോകകപ്പ് സുരക്ഷയ്ക്ക് ഖത്തറുമായി സഹകരിക്കുന്നുണ്ട്.
ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എട്ടുവേദികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് 162 മില്യണ്‍ ഡോളര്‍ ഏതാണ്ട് 1300 കോടിയോളം രൂപയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡുമായി ഖത്തര്‍ കരാറിലെത്തിയത്, സ്വിസ് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് ഖത്തറിന് ലഭിക്കുക, നാറ്റോ അടക്കം ലോകത്തെ സൈനിക, പ്രതിരോധ ശക്തികളെല്ലാം ലോകകപ്പ് സുരക്ഷയില്‍ ഖത്തറുമായി സഹകരിക്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും മുവായിരത്തിലേറെ സൈനികരും സാങ്കേതിക വിദഗ്ധരും ഖത്തറിലെത്തും, മത്സരം കാണാനെത്തുന്ന വിഐപികളുടെ സുരക്ഷ സംബന്ധിച്ച റൊമാനിയ
ഖത്തര്‍ സൈന്യത്തിന് പരിശീലനം നല്‍കും, അമേരിക്കന്‍ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായും ധാരണയിലെത്തിയിട്ടുണ്ട്.വിമാനത്താവളങ്ങളിലെ ലഗേജ് പരിശോധന, സൈബര്‍ സെക്യൂരിറ്റി, തുടങ്ങി മേഖലകളിലാകും സേവനം ലഭ്യമാക്കുക, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും ലോകകപ്പിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഖത്തറിലുണ്ടാകും.