Qatar
വിലക്കയറ്റം തടയാന്‍ കര്‍ശന നടപടിയുമായി ഖത്തര്‍; വിലവിവരങ്ങള്‍ ദിവസവും പ്രദര്‍ശിപ്പിക്കണം
Qatar

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടിയുമായി ഖത്തര്‍; വിലവിവരങ്ങള്‍ ദിവസവും പ്രദര്‍ശിപ്പിക്കണം

Web Desk
|
29 May 2022 3:32 PM GMT

മന്ത്രാലയം എല്ലാ ദിവസവും വിലവിവരങ്ങള്‍ പുറത്തുവിടും

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടിയുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. പഴം, പച്ചക്കറി, മത്സ്യം എന്നിവയുടെ വിലവിവരം ദിവസവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഖത്തറിലെ എല്ലാ കച്ചവടക്കാരോടും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദേശിച്ചത്. പരാതികള്‍ സ്ഥിരമായി ഉയരുന്ന പഴം, പച്ചക്കറി, മത്സ്യങ്ങള്‍ എന്നിവയുടെ വില പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം.

മന്ത്രാലയം എല്ലാ ദിവസവും ഇവയുടെ വിലവിവരങ്ങള്‍ പുറത്തുവിടും. ഇതിനേക്കാള്‍ കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കരുത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരമാവധി വിലകുറച്ച് വില്‍ക്കാം. അമിത വില ഈടാക്കുന്നത് തടയാന്‍ പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Similar Posts