ദോഹ എക്സ്പോയ്ക്കും ഹയാ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഖത്തര്‍
|ലോകകപ്പിന് ഖത്തര്‍ അഥിതികളെ സ്വീകരിച്ചത് ഹയാ കാര്‍ഡ് വഴിയായിരുന്നു.
ദോഹ എക്സ്പോയ്ക്കും ഹയാ കാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി ഖത്തര്‍. എക്സ്പോ സെക്രട്ടറി ജനറലാണ് ഇക്കാര്യം അറിയിച്ചത്. ഹയാ കാര്‍ഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കും.
15 ലക്ഷം പേര് ആരവങ്ങള്‍ തീര്‍ത്ത ലോകകപ്പിന് ഖത്തര്‍ അഥിതികളെ സ്വീകരിച്ചത് ഹയാ കാര്‍ഡ് വഴിയായിരുന്നു. ഖത്തറിലേക്ക് മാത്രമല്ല ജിസിസിയിലേക്ക് മുഴുവന്‍ വാതിലുകള്‍ തുറന്നിട്ട ഹയാ കാര്‍ഡിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ദോഹ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയ്ക്കും ഹയാ കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
എക്സ്പോ കാണാനെത്തുന്നവര്‍ ഹയാ കാര്‍ഡ് വഴിയാണ് ഖത്തറില്‍ എത്തേണ്ടത്. എക്സ്പോ ഹയാ കാര്‍ഡില്‍ എന്തെല്ലാം സേവനങ്ങളാണ് ഉള്‍പ്പെടുത്തുകയെന്ന് പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്ന് എക്സ്പോ സെക്രട്ടറി ജനറല്‍ മുഹമ്മദ് അലി അല്‍ ഹൗരി പറഞ്ഞു.
ഒക്ടോബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ അല്‍ബിദ പാര്‍ക്കിലാണ് ദോഹ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷം സഞ്ചാരികള്‍ പ്രദര്‍ശനം കാണാനെത്തുമെന്നാണ് കണക്കാക്കുന്നത്.