Qatar
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഖത്തര്‍
Qatar

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഖത്തര്‍

Web Desk
|
26 April 2022 3:19 PM GMT

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഖത്തര്‍ രാജ്യത്ത് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ചാര്‍ജിങ് സ്റ്റേഷന്‍ അനുവദിക്കുന്നതിനായി കഹ്‌റാമ വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ രണ്ടുതരം മേഖലകളിലാണ് അനുവദിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, പൊതു സ്ഥലങ്ങള്‍, സ്വകാര്യ മാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും, ഇതിന് പുറമെ താമസ സ്ഥലങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും. നിലവില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 25 ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്.

100 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് ലോകകപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് ആഗോള തലത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതെന്ന് കഹ്‌റാമ അധികൃതര്‍ വ്യക്തമാക്കി.

Similar Posts