Qatar
Qatar to remove birds that damage the environment
Qatar

പരിസ്ഥിതിക്ക് നാശം വരുത്തുന്ന മൈനകളെ തുരത്താൻ ഖത്തർ

Web Desk
|
29 May 2024 3:56 PM GMT

8,800 മൈനകളെ പിടികൂടിയതായി മന്ത്രാലയം

ദോഹ: അതിർത്തി കടന്ന് നുഴഞ്ഞുകയറി പരിസ്ഥിതിക്ക് നാശം വരുത്തുന്ന മൈനകളെ തുരത്താൻ നടപടികളുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവരെ 8,800 മൈനകളെ പിടികൂടിയതായി മന്ത്രാലയം വ്യക്തമാക്കി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് മൈനകൾ കുടിയേറിയത്. അതിർത്തികൾ മറികടന്നെത്തിയ ഇവ തിരിച്ചുപോകുന്നില്ലെന്ന് മാത്രമല്ല, രാജ്യത്തിനകത്ത് ചെറുതല്ലാത്ത പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കണ്ടാൽ പരമ സാധുക്കളും നിരുപദ്രവകാരികളും. എന്നാൽ ആവാസ വ്യവസ്ഥയിൽ മറ്റുജീവജാലങ്ങൾക്ക് ഇവർ നിരന്തര ശല്യക്കാരാണ്. ആക്രമണാത്മക സ്വഭാവമുള്ള ഇവ വിളകൾ നശിപ്പിക്കുകയും പകർച്ചവ്യാധികൾ പരത്തുകയും ചെയ്യുന്നു. പ്രാദേശിക ജീവജാലങ്ങളുടെ വംശനാശത്തിന് തന്നെ മൈനകൾ കാരണമാകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം മൈനകൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 8800 മൈനകളെ പിടികൂടിക്കഴിഞ്ഞു. കതാറയിലെ മൈനവേട്ടയിൽ മാത്രം 1600 മൈനകളെ പിടികൂടി. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് വേട്ട നടക്കുന്നത്. പിടികൂടിയ മൈനകളെ കൂടുകളിലടച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇരുനൂറ് കൂടുകളിലായാണ് 8800 മൈനകളെ പാർപ്പിച്ചിരിക്കുന്നത്.

Similar Posts