Qatar
Qatar to sign liquefied gas supply
Qatar

യൂറോപ്യൻ രാജ്യങ്ങളുമായി ദ്രവീകൃത വാതക വിതരണ കരാർ ഉടനെന്ന് ഖത്തർ

Web Desk
|
3 Jun 2023 4:31 AM GMT

യൂറോപ്യൻ രാജ്യങ്ങളുമായി ദ്രവീകൃത വാതക വിതരണത്തിൽ ഉടൻ കരാറിലെത്തുമെന്ന് ഖത്തർ എനർജി. വിവിധ രാജ്യങ്ങളുമായുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ ഊർജ മന്ത്രി സാദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു.

റഷ്യ-യുക്രൻ യുദ്ധത്തെ തുടർന്ന് യൂറോപ്പ് കടുത്ത ഊർജ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ സാഹചര്യം നേരിടാൻ ഖത്തറിന്റെ സഹകരണം തേടിയിരുന്നു. വിവിധ രാജ്യങ്ങളിലെ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ചില കമ്പനികളുമായി ചർച്ച അന്തിമ ഘട്ടത്തിൽ എത്തിയിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലേക്കാണ് കൂടുതൽ എൽഎൻജി കയറ്റി അയക്കുന്നത്. ഇപ്പോൾ നടക്കുന്ന ചർച്ചയിലും ഏഷ്യൻ രാജ്യങ്ങൾ തന്നെയാണ് കൂടുതൽ. കഴിഞ്ഞ ദിവസം ബംഗ്ലാദേശുമായി ഖത്തർ എനർജി 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു, 2026 മുതലാണ് വിതരണം തുടങ്ങുക. നോർത്ത് ഫീൽഡ് പദ്ധതികൾ പൂർത്തിയാകുന്നതോടെ ഖത്തറിന്റെ പ്രകൃതി വാതക ഉൽപ്പാദനം വൻതോതിൽ ഉയരും. ഇതു കൂടി മുന്നിൽക്കണ്ടാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വിതരണത്തിന് തയ്യാറെടുക്കുന്നത്.

Similar Posts