മറൈൻ ടൂറിസത്തിന് പുതിയ മാർഗനിർദേശങ്ങളുമായി ഖത്തർ ടൂറിസം
|ബോട്ടുകളുടെയും ടൂറിസം ഓഫീസുകളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ബാധകമാണ്
ദോഹ: മറൈൻ ടൂറിസത്തിന് പുതിയ മാർഗനിർദേശങ്ങളുമായി ഖത്തർ ടൂറിസം, ബോട്ടുകളുടെയും ടൂറിസം ഓഫീസുകളുടെയും പ്രവർത്തനങ്ങൾക്ക് പുതിയ നിർദേശങ്ങൾ ബാധകമാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഖത്തർ ടൂറിസം പുതിയ നിർദേശങ്ങൾ നൽകിയത്. ഇതനുസരിച്ച് ബോട്ടുകളുടെ എ.ബി.സി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ചെറുയാത്രകൾക്ക് മാത്രം ഉപയോഗിക്കുന്ന ബോട്ടുകളാണ് എ വിഭാഗത്തിലുള്ളത്. കോർണിഷിൽ മാത്രമായിരിക്കും ഇവയ്ക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യം. ദീർഘദൂര യാത്രകൾക്കായി ഉപയോഗിക്കാവുന്നവയാണ് ബി വിഭാഗത്തിലുൾപ്പെടുന്ന ബോട്ടുകൾ. താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നതും ദീർഘദൂര യാത്രകൾക്കുപയോഗിക്കുന്നതുമായ പ്രീമിയം, ആഡംബര ബോട്ടുകളാണ് സി വിഭാഗത്തിലുൾപ്പെടുന്നത്. ഇതിൽ വ്യക്തികൾക്ക് എ വിഭാഗത്തിലുള്ള ബോട്ടുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയു. ബി, സി വിഭാഗത്തിൽപ്പെടുന്നവ ടൂറിസം കമ്പനികൾക്കുള്ളതാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ടുകൾക്ക് പ്രവർത്തിക്കാനാവില്ല.