Qatar
Qatar slams Europe in minority rights protection, Qatar, Europe, minority rights protection, Malayalam qatar news
Qatar

വേനൽക്കാല പരിപാടികളുമായി ഖത്തർ ടൂറിസം

Web Desk
|
4 Aug 2023 6:37 PM GMT

ഖത്തർ കലണ്ടറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് വേനൽക്കാല പരിപാടികളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്

ദോഹ: വേനൽക്കാലം അവിസ്മരണീയമാക്കാനുള്ള പരിപാടികളുമായി ഖത്തർ ടൂറിസം. ഖത്തർ ടൂറിസത്തിന്റെ വിനോദസഞ്ചാര ഗൈഡായ ഖത്തർ കലണ്ടറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് വേനൽക്കാല പരിപാടികളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കലാ, സാംസ്‌കാരിക പ്രവർത്തനങ്ങൾ മുതൽ സാഹസികതകൾ വരെയുള്ള ഇനങ്ങളാണ് ഖത്തർ ടൂറിസം ഒരുക്കുന്നത്. മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രവർത്തനങ്ങൾ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയ വേനൽക്കാലം ഉറപ്പുനൽകുന്നു. കുട്ടികൾക്ക് അവിസ്മരണീയവും ആവേശകരവുമായ അനുഭവം നൽകി ഖത്തർ ടോയ് ഫെസ്റ്റിവൽ നാളെ സമാപിക്കും.

കുട്ടികളിലെ കായിക പ്രേമികൾക്ക് ആസ്പയർ സമ്മർ ക്യാമ്പ്, പിഎസ്ജി ഖത്തർ അക്കാദമി ക്യാമ്പുകൾ എന്നിവ ഉപയോഗപ്പെടുത്താം. കതാറയിൽ അറബി കാലിഗ്രഫി, കല, ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകളും ശിൽപശാലകളുടെ ഒരു പരമ്പരയും തന്നെ സംഘാടകർ തയ്യാറാക്കിയിട്ടുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക്, സ്‌കൈ മാസ്റ്റേഴ്സ് സ്പോർട്സ് ക്ലബ് പാരാ ഗ്ലൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. ആകാശത്തിലൂടെ കുതിച്ചുയരാനും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനുമുള്ള അവസരം കൂടിയാണിത്. ഗ്ലൈഡിംഗ്, സ്പിന്നിംഗ്, ഗ്രൂവിംഗ് എന്നിവ ഇഷ്ടപ്പെടുന്നവർ ദി ക്വസ്റ്റിലെ റോളർ സ്‌കേറ്റിംഗ് നഷ്ടപ്പെടുത്തരുത്.



Similar Posts