ഖത്തർ-തുർക്കി സംയുക്ത സംരംഭം; ഖത്തറിൽ പുതിയ ഉപ്പു നിർമാണ കമ്പനി വരുന്നു
|'ക്യു സാള്‍ട്ട്' എന്ന പേരിലാണ് പുതിയ കമ്പനി വരുന്നത്
ദോഹ: ഖത്തറിൽ പുതിയ ഉപ്പുനിർമാണ കമ്പനി തുടങ്ങുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ക്യു സാൾട്ട് എന്ന പേരിലാണ് വൻ തോതിൽ ഉപ്പു നിർമാണത്തിന് പുതിയ കമ്പനി വരുന്നത്. ഖത്തറിലേ രണ്ടു കമ്പനികളും ഒരു തുർക്കി കമ്പനിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ക്യുസാൾട്ട്. എഴുപത് ശതമാനം ഖത്തരി കമ്പനികൾക്കും മുപ്പത് ശതമാനം തുർക്കി കമ്പനിക്കുമാണ് ഓഹരി പങ്കാളിത്തം. ഖത്തറിലെ ഉം അൽ ഹലൂലിലാണ് കമ്പനി വരുന്നത്. പാചക ആവശ്യങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള ഉപ്പ് ഉല്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്ത കൈവരിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. വൻ തോതിൽ ഉൽപാദനം നടത്തുന്നത് വഴി കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. പെട്രോകെമിക്കൽ വ്യവസായത്തിന് ആവശ്യമായ വ്യാവസായിക ലവണങ്ങൾ, ബ്രോമിൻ, പൊട്ടാസ്യം ക്ലോറൈഡുകൾ, ധാതുരഹിത ജലം എന്നിവയും പിന്നീട് ഇവിടെ നിന്നും ഉൽപ്പാദിപ്പിക്കും